കുറേശ്ശെ കുടവയറും ഫ്ലാപ്പും ഒക്കെ വന്നുതുടങ്ങിയപ്പോഴാണ് സ്വന്തം ശരീരത്തെ കുറച്ചൊക്കെ നന്നായിട്ട് നോക്കിത്തുടങ്ങണമല്ലോ എന്ന തോന്നലുണ്ടായത്. എന്നാൽ മികച്ച ആരോഗ്യശീലങ്ങളിൽപ്പെടുന്ന ഭക്ഷണരീതിയും വ്യായാമമുറയും എന്താണെന്ന ഒരു രൂപവും ഉണ്ടായിരുന്നില്ല. ഇനി ഇതൊക്കെ മനസ്സിലാക്കിയാൽ പോലും കൃത്യമായി ചെയ്യാനാകുമെന്നൊരു ആത്മവിശ്വാസം അത്രപോലുമുണ്ടായിരുന്നില്ല. പക്ഷേ ചിന്തകളെ തട്ടിയുണർത്തിയത് സുഹൃത്ത് ഹബീബ് ഈ വിഷയത്തിലിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ്. . പബ്ലിൿ ആയോരു ഫിറ്റ്നസ്സ് ചലഞ്ചായിരുന്നു അത്. ആ പോസ്റ്റ് ഒരുപാട് പേർക്ക് പ്രചോദനമായിരുന്നുവെന്ന് കമന്റുകളും ഷെയറുകളും തെളിയിച്ചു. അങ്ങനെ താത്പര്യപ്പെട്ട ഒരുപാട് പേർ ചേർന്നുണ്ടാക്കിയ ഒരു പ്രൈവറ്റ് ഫിറ്റ്നസ്സ് ഗ്രൂപ്പിൽ ആയിരുന്നു തുടക്കം.
ആഗസ്റ്റിൽ വർക്കൗട്ട് തുടങ്ങുമ്പോൾ ഒരല്പം കൂടി ആരോഗ്യവതിയാകുക എന്നതിൽക്കവിഞ്ഞ് ഉദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ നാലുമാസം കൊണ്ട് ഭാരം അഞ്ചു കിലോഗ്രാമും, വയർ 10 സെന്റിമീറ്ററും കുറഞ്ഞുവെന്നത് എന്നെത്തന്നെ ഞെട്ടിച്ചുകളഞ്ഞു. ജിമ്മിൽ പോകുകയോ, ഭക്ഷണരീതിയിൽ വൻ വെട്ടിച്ചുരുക്കൽ വരുത്തുകയോ ഒന്നുമുണ്ടായിട്ടില്ല. കൃത്യമായ ഭക്ഷണം, കൃത്യമായ വ്യായാമം - ഇതിൽ ഉപേക്ഷ വരുത്തിയില്ല. ഇതേ മനസ്ഥിതിയിൽ നിൽക്കുന്ന ഒരു കൂട്ടം ആളുകളുടെ പരസ്പരമുള്ള പ്രോത്സാഹനം മനസ്സുമടുക്കാതെ നാലുമാസം ഈ ഷെഡ്യൂൾ തുടരാൻ പ്രേരണയാകുകയും ചെയ്തു.
എന്തെങ്കിലുമൊക്കെ വർക്കൗട്ട് ചെയ്യുക എന്നതിനു പകരം പിന്തുടർന്നത് കൃത്യമായി പഠിച്ച് ഹബീബും ഷിംനയും തയ്യാറാക്കി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളായിരുന്നു. ഓരോ വ്യായമമുറയും എങ്ങനെ ഫാറ്റ്‌ലോസ്സിനും പേശീവളർച്ചയ്ക്കും സഹായിക്കുന്നുവെന്ന് മനസ്സിലാക്കി അതൊക്കെ പിന്തുടരുന്നത് രസമായിരുന്നു. അതിനൊക്കെ റിസൽറ്റ് കിട്ടുന്നത് അതിലേറെ ആവേശവും തന്നു.
തുടരുമോയെന്ന് വലിയ ഉറപ്പൊന്നുമില്ലാതെ തുടങ്ങിയതുകൊണ്ട് ഉപകരണങ്ങളൊന്നും വാങ്ങുന്നതിനെപ്പറ്റി ആലോചിച്ചതുപോലുമില്ല. ഡംബെല്ലിനു പകരം ഒരു കയ്യിൽ കണ്ട്രോൾ സിസ്റ്റത്തിന്റേയും മറ്റേകയ്യിൽ സിഗ്നൽ പ്രോസസ്സിങ്ങിന്റേയുമൊക്കെ കട്ടിപ്പുസ്തകങ്ങൾ ആയിരുന്നു ഉപയോഗിച്ചത് :) .
ആരോഗ്യത്തിൽ പ്രകടമായ വ്യത്യാസം അറിയുന്നത് കോളേജിൽ മൂന്നുനിലയൊക്കെ അടുപ്പിച്ച് നടന്നോ ഓടിയോ കയറാൻ ഇപ്പോൾ ഒട്ടും ബുദ്ധിമുട്ടൊന്നുമില്ലായെന്നുള്ളതിലാണ്.
ഫിറ്റ്നസ്സ് ഗോൾ പബ്ലിക്കായി പ്രസ്താവിച്ച് തുടങ്ങുവാൻ നാലുമാസം മുമ്പ് ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ 2019 ലേയ്ക്ക് ഒരു ലക്ഷ്യമുണ്ട്, ഫാറ്റടിയാതെ ശരീരഭാരം കൂട്ടണം. ഇനിയിപ്പോൾ ഫിറ്റനസ്സ് എക്വിപ്മെന്റു്കൾ വാങ്ങുന്നതും ആലോചിക്കാം. ഒപ്പം അടുത്ത ഒരു കൊല്ലത്തിനുള്ളിൽ നീന്തൽ പഠിക്കണം എന്നൊരു പുതിയ ആഗ്രഹവും തോന്നിത്തുടങ്ങിയിട്ടുണ്ട്, നടത്തണം.
ഫിറ്റ്നസ് ഗ്രുപ്പിലെ നോട്ടുകൾ pdf ആക്കി ലഭ്യമാക്കാൻ ഉദ്ദേശ്യമുണ്ട്. അപ്പോൾ ലിങ്ക് ഇവിടെ ഷെയർ ചെയ്യാം.

No comments:
Post a Comment