ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപികമാര്‍ക്ക് വസ്ത്രധാരണങ്ങളെക്കുറിച്ച് മാനദണ്ഡങ്ങളൊന്നും നിലവില്ലാതിരുന്നപ്പോഴും സാരി നിര്ബന്ധമാണെന്നൊരു അലിഖിതനിയമം കേരളത്തിലെ പല ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും അനുവര്‍ത്തിച്ചുവന്നിരുന്നു. ഇതിനുമാറ്റം വരുത്തിക്കൊണ്ടുള്ള വിപ്ലവകരമായ സര്‍ക്കുലര്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയിരിക്കുന്നു. അദ്ധ്യാപികമാര്‍ക്ക് സാരി,ബ്ലൗസ് എന്ന വേഷം കൂടാതെ ചുരിദാര്‍, സല്‍വാര്‍കമ്മീസ് ഇവകൂടി അനുവദനീയമാണ് എന്നാണ് 37575/കെ1/2013/ഉ.വി.വ എന്ന സര്‍ക്കുലര്‍ നമ്പറില്‍ 9/5/2014 ന് പുറത്തിറങ്ങിയ സര്‍ക്കുലര്‍ പറയുന്നത്.
![]() |
| ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍ |
സാമൂഹികമാറ്റത്തിനനുസരിച്ച് കേരളത്തിലെ പുരുഷന്മാര് മുണ്ടുംഷര്‍ട്ടും എന്ന വേഷത്തില്‍ നിന്ന് ഷര്‍ട്ടും പാന്റും എന്ന രീതിയില്‍ ചുവടുമാറ്റിത്തുടങ്ങിയപ്പോള് ആ മാറ്റം ഇവിടുത്തെ പുരുഷന്മാരായ അദ്ധ്യാപകരിലുമുണ്ടായി. അതുപോലെ മുണ്ടുംവേഷ്ടിയും സാരി എന്നിവയില്‍ നിന്നും ചുരിദാര്‍ പോലുള്ള ഔപചാരികവേഷങ്ങളിലേയ്ക്ക് കേരളീയസ്ത്രീകള്‍ മാറിത്തുടങ്ങി. അദ്ധ്യാപികമാര്ക്കിടയിലും ഈ സ്വാഭാവിക പരിണാമം ഉണ്ടാകേണ്ടതാണ്. എന്നാല്‍ അലിഖിതനിയമങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന അധികാരികളുടെ വിവേചനപൂര്‍ണ്ണമായ നിലപാട് പലയിടങ്ങളിലും ഇതിനു തടസ്സം നില്‍ക്കുന്നുണ്ട്. ഇതിനെതിരേ വ്യാപകമായി പരാതി ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഈ അറിയിപ്പ്.
അദ്ധ്യാപികമാരോടും വിദ്യാര്‍ത്ഥിനികളോടും വസ്ത്രധാരണത്തിന്റെ പേരിലുള്ള വിവേചനം പാടില്ലെന്നു കാണിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പ് 2008ല്‍ തന്നെ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. ഏയ്ഡഡ് അണ്‍ഏയ്ഡഡ് സ്ഥാപനങ്ങളുള്‍പ്പെടെ ഇത് പാലിക്കുന്നുണ്ടെന്നുറപ്പുവരുത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
![]() | |
| പൊതുവിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍ |
നാടിന്റെ പുരോഗമനത്തിന്റെ ഗുണഫലങ്ങള്‍ ജനതയുടെ ഒരുപാതിയ്ക്ക് സ്വാഭാവികമായി ലഭിക്കുമ്പോള്‍ മറുപാതി അതിനായി സമരം ചെയ്യേണ്ടിവരുന്നത് കഷ്ടമാണ്. എങ്കിലും നീതി ഉറപ്പുവരുത്താന്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഈ സര്‍ക്കുലര്‍ സഹായിക്കുമെന്നതില്‍ സന്തോഷിക്കുന്നു.
ഈ വിഷയത്തില്‍ ഞാന്‍ മുന്‍പെഴുതിയ ബ്ലോഗ് പോസ്റ്റ് ഇവിടെ.


This comment has been removed by the author.
ReplyDeleteഅലിഖിത നിയമത്തെ ചുരിദാര്‍, സല്‍വാര്‍കമ്മീസ് ഇവകൂടി ഉൾപ്പെടുത്തി ഒരു ലിഖിത നിയമമാക്കുന്ന പരിപാടി ആയിപ്പോയില്ലേ ഇത് എന്നൊരു സംശയം!
ReplyDeleteസുദീപ് പറഞ്ഞതില്‍ കാര്യമില്ലാതില്ല. പക്ഷേ അലിഖിതമായ നിയമത്തെ പൊളിക്കാന്‍ നിയമമൊന്നുണ്ടാക്കുകയാലാതെ മറ്റുവഴികളില്ലായിരുന്നു. Long term perspectiveല്‍ നിയമം ഒരല്പം പ്രതിലോമകരമാണെങ്കില്‍ പോലും. :(
ReplyDeleteബ്ലോഗ്പോസ്റ്റില്‍ അവസാനം സൂചിപ്പിച്ച ആശങ്കയുടേയും ആശ്വാസത്തിന്റേയും കാരണം അതു തന്നേ..
Delete