Friday, 23 March 2012

അറിവ്

തിരശ്ശീലക്ക് പിന്നില്‍  നിന്ന്
ഉടുത്തുകെട്ടി ചമയം പൂശുമ്പോള്‍
മനസ്സറിഞ്ഞിരുന്നില്ല
തിരശ്ശീല നീങ്ങുമ്പോള്‍ 
വെളിപ്പെടാനാവാത്ത വിധം
താന്‍  മറഞ്ഞിരിക്കുമെന്ന്..

22 comments:

  1. jeevithame.. oru nadakamalle... ethra nannayi abhinayikunno... athreyum nallathu...

    ReplyDelete
    Replies
    1. നാടകാന്ത്യം ..?

      Delete
    2. നാടകാന്ത്യം കവിത്വം

      Delete
  2. ലേബലുകള്‍:
    കവിത: മനസ്സിനോട് പാവം തോന്നുന്നു.
    ജീവിതം: പക്ഷേ, വെളിപ്പെടാനാവത്തവണ്ണം മറഞ്ഞിരിക്കാന്‍ സാധിക്കുന്നത് ചിലപ്പോഴെങ്കിലും നല്ലതാണ്.
    ഭ്രാന്ത്: (ഓഫ്) തിരശ്ശീലയ്ക്കു പിന്നിലും ഒരഭിനയമുണ്ട്.

    ReplyDelete
    Replies
    1. തിരശ്ശീലയ്ക്ക് പിന്നില്‍ കാഴ്ച്ചക്കാരില്ലാത്തകാലത്തോളം ആ അഭിനയം ആര്‍ക്കുവേണ്ടിയാ..?

      Delete
    2. ആരു പറഞ്ഞു കാഴ്ച്ചക്കാരില്ലെന്ന്? പരിശീലകരുണ്ടാവാം, തിരശ്ശീല പിടിക്കുന്നവരുണ്ടാവാം, മേളക്കാരുണ്ടാവാം, മേക്കപ്പുകാരുണ്ടാവാം..

      Delete
    3. ആരുമെല്ലെടോ..ഒറ്റക്കാണവിടെ,തീര്‍ത്തും..
      ഒരു കണക്കിനതാണ് ഭേദം..തിരശ്ശീലയ്ക്ക് പിന്നിലും അഭിനയിക്കാനാണെങ്കില്‍ പിന്നെ എവിടെയാണൊന്ന് ജീവിക്കുക ?

      Delete
  3. ചമയം പൂശുമ്പോള്‍ എന്ന പ്രയോഗം ശരിയാണോ എന്ന് ഒരു സംശയം ഉണ്ട് കാവ്യ.. ചായം പൂശുമ്പോള്‍ എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ചമയമണിയുക, ചമയമിടുക എന്നൊക്കെയാണ് കേട്ടിരിക്കുന്നത്. എന്ന് വെച്ച് അത് തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ഒന്ന് ക്ലാരിഫൈ ചെയ്തേക്ക്..

    ReplyDelete
    Replies
    1. മനോരാജേട്ടന്‍ പറഞ്ഞപോലെ തന്നെയാണ് ഞാനും കേട്ടിട്ടുള്ളത്..
      പക്ഷേ ഇതു തെറ്റാണെന്ന് തോന്നാത്തത് കൊണ്ട് പ്രയോഗിച്ചെന്ന് മാത്രം..ഇനി തെറ്റുണ്ടെന്ന് ആര്‍ക്കേലും ഉറപ്പുണ്ടേല്‍ പറഞ്ഞുതരട്ടേ..

      Delete
  4. ചുറ്റുവട്ടത്ത് നിറഞ്ഞു നില്‍ക്കുന്ന ചമയമണിഞ്ഞവരെ പറ്റി ഒരു ഓര്‍മ്മപ്പെടുത്തല്‍..? ചുരുങ്ങിയ വാക്കുകളില്‍....!
    നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. ചുറ്റുമുള്ളവരെപ്പറ്റിയല്ല... :)

      Delete
  5. kaazhchakkaarillathidathum abinayikendi varumbol avide nashtapedunnathu ....??? mindaapoochaku thirasseelakku munnilum pinnilum dhaaralam prekshakarundaavatte....!! Ellaa baavukangalum....!!!

    ReplyDelete
  6. എല്ലാ ആശംസകളും!!!
    ഇനിയും ഒരുപാട്‌ എഴുതുക..

    ReplyDelete
  7. ഞാനൊരു കമന്റ് പോസ്റ്റീതാരുന്നു.. ഇപ്പോ അത് കാണുന്നില്ല :(
    എന്റെ പോസ്റ്റിലെ കമന്റ്പെട്ടീന്ന് പോസ്റ്റെഴുതുംന്നും പറഞ്ഞ് ഉഷാറായി പോയ ആൾ ഇവിടിപ്പഴും പാത്ത്-പതുങ്ങിയിരിപ്പാണോ. വല്ലോമൊക്കെ ഇവിടേം മിണ്ടെന്റെ പൂച്ചക്കുറിഞ്ഞ്യേ :)

    ReplyDelete