തൃശ്ശൂര്‍,
18/9/2010.
പ്രിയപ്പെട്ട ചിരുതക്കുട്ടീ,
ഞാനീ പുതിയ നാട്ടിലെത്തിയിട്ടു മാസം ഒന്നു തികഞ്ഞിരിക്കുന്നു. പുതിയ ചുറ്റുപാടുകള്‍ എന്നെ സ്വാംശീകരിച്ചു കഴിഞ്ഞു. എനിക്കായി ഒരിടം ഒഴിഞ്ഞു കിടന്നാലെന്ന പോലെ ഞാന്‍ ഇണങ്ങുവാന്‍ തുടങ്ങിയിരിക്കുന്നു.എങ്കിലും ചിരുതക്കുട്ടീ, നിന്റെ അസ്സാന്നിദ്ധ്യം ഞാന്‍ തിരിച്ചറിയുന്നു. എന്റെ വിടവ് നീയും അനുഭവിക്കുന്നുണ്ടെന്നെനിക്കറിയാം . ടെലിഫോണ്‍ ദൂരം കുറയ്ക്കുന്നുവെന്നാരാ പറഞ്ഞെ? ദൂരം എപ്പോഴും ദൂരം തന്നെ .
ദിവസവും വൈകിട്ട് നാല് മണി മുതല്‍ നമ്മുടെ മാത്രം ലോകത്ത് നാം പങ്കുവെച്ചിരുന്ന സ്കൂള് -കോളേജ് വിശേഷങ്ങള്‍ , അനുഭവങ്ങള്‍ , അവലോകനങ്ങള്‍ , ആവലാതികള്‍,കുസൃതികള്‍, സന്തോഷങ്ങള്‍ ഒക്കെ ഉള്ളില്‍ കിടന്നു വീര്‍പ്പുമുട്ടാറുണ്ട്. നിനക്കും അങ്ങനെ തന്നെയാണെന്നറിയാം. പക്ഷേ *ജീവിതം ഇങ്ങനെയൊക്കെയാണു ചിരുതക്കുട്ടീ..അതുകൊണ്ട് ഉള്ളിലുള്ളത് ഒരിക്കലും അടച്ചു സൂക്ഷിക്കാന്‍ മുതിരരുത്.അരികിലുള്ളവരോട് മനസ്സ് തുറന്നോളൂ.ജീവിതം സുന്ദരമാകും.
സ്കൂള്‍ അനുഭവങ്ങളുടെ പ്രേരണയില്‍ ബ്ളോഗ് പോസ്റ്റുകള്‍ വരുന്നുണ്ടല്ലോ.അനുഭവങ്ങളുടെ ഓണ്‍ലൈന്‍ ഷയറിംഗ് എനിക്കിഷ്ടമാവുന്നുണ്ട്.ആവലാതികള്‍ ഏറെയുണ്ടല്ലോ?ചിരുതക്കുട്ടി കരുതുന്നത് പോലെ ഇതില്‍ പലതും വലിയ കാര്യമൊന്നും അല്ല കേട്ടോ.മിക്കതിനും ഏതാനും മണിക്കൂറുകളുടെയോ ദിവസങ്ങളുടെയോ അപ്പുറം പ്രാധാന്യമേതുമില്ല.
പിന്നെ ഒന്നു പറയട്ടെ, പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത് അതു മറികടക്കാന്‍ കഴിവുള്ളവര്‍ക്ക് മാത്രമാണ്.മുന്നില്‍ വന്ന് പെടുന്ന കുന്ന് കീഴടക്കി താഴെയിറങ്ങുനവര്‍ അനുഭവിക്കുന്ന ത്രില്‍ അതൊഴിവാക്കി മറ്റു വഴിയന്വേഷിക്കുന്നവര്‍ക്ക് കിട്ടില്ലല്ലോ?അതുകൊണ്ട് വെല്ലുവിളികള്‍ സധൈര്യം നേരിടുക.
ഇതെഴുതി തുടങ്ങിയത് മറ്റ് ഒന്നിനുമല്ല ചിരുതക്കുട്ടീ..നാളെ പതിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന എന്റെ ചിരുതക്കുട്ടിക്കു ആശംസകള്‍ നേരാന്‍ ആണ്.
ഒരായിരം ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട്,
നിന്റെ മിണ്ടാപ്പൂച്ച ചേച്ചി .


ചിരുതക്കുട്ടിക്ക് ഈ ചാണ്ടിച്ചന്റെ വകയും പിറന്നാള്‍ ആശംസകള്‍...
ReplyDeleteചിരുതക്കുട്ടിക്കു എന്റെ ഒരായിരം ജന്മദിനാശംസകള്‍.
ReplyDeleteചിരുത കുട്ടിക്ക് മധുരമുള്ള പിറനാള്‍ ആശംസ നേരുന്നു. ചേച്ചിയുടെ സ്നേഹവാല്‍സല്യം എന്നും ഇങ്ങനെ നിലനില്‍ക്കട്ടെ
ReplyDeleteഒരു പോസ്റ്റ് മാത്രമേയുള്ളോ, വേറൊന്നും ചിരുതയ്ക്ക് കൊടുത്തില്ലേ , anyways ചിരുതയ്ക്ക് ഒരു വൈകിയ പിറന്നാള്‍ ആശംസകള്‍
ReplyDeleteവൈകിയതും വൈകാത്തതും ആയ എല്ലാവരുടെയും പിറന്നാള്‍ ആശംസകള്‍ ഞാന്‍ വൈകി സ്വീകരിച്ചിരിക്കുന്നു .
ReplyDeleteഅക്കെ നന്ദി....
താമസിച്ചാലും ഞാന്‍ കമ്മന്റ് അടിച്ചു ഇനി പിണങ്ങണ്ട കേട്ടോ ...അക്ക (മിണ്ടാപ്പൂച്ച )
എന്റെ എല്ലാ വിവരങ്ങളും കള്ളി അക്ക അറിയുന്നുണ്ടല്ലോ....:).
സ്കൂള്‍ വിശേഷങ്ങള്‍ ആണ് ചിലപ്പോള്‍ ദേഷ്യത്തോടെ ആണെങ്കിലും എഴുതാന്‍ പ്രേരണ....:)
അക്കയ്ക്ക് ഉമ്മ...
chirutha !ormayil thangi nilkkunnu
ReplyDeletenannaayirikkunnu.
www.ilanjipookkal.blogspot.com
ചിരുതക്കുട്ടിയെയും,ദൂരെയിരുന്നായാലും കരുതലോടെ ചിരുതക്കുട്ടിയെ കൈപിടിച്ചു നടത്തുന്ന അക്കയെയും ഇഷ്ടായി..
ReplyDeleteവൈകി സ്വീകരിക്കുന്ന ആശംസകളുടെ കൂട്ടത്തില്‍ ഈ ചേച്ചീടെ പിറന്നാളാശംസ കൂടി എടുക്കണേ ചിരുതക്കുട്ടീ.:)
ഒരെണ്ണം കൂടി...
ReplyDelete:)
mashey putiya postonnum illey
ReplyDeleteചിരുതക്കുട്ടിക്കും മിണ്ടാപ്പൂച്ചക്കും ആശംസകള്‍!
ReplyDeleteമിണ്ടാപൂച്ചകളുടെ കാലം ha ha
ReplyDeletechiruthakkuttikku oraayiram aashamsakal
ReplyDeleteഈ ഇ-ലോകത്തുനിന്നും ഇതുപോലൊരു കത്ത് കണ്ട് കിട്ടിയപ്പോൾ അത്ഭുതവും ആഹ്ലാദവും തോന്നി...
ReplyDeleteഒപ്പം രണ്ട് കലമുടയ്ക്കാത്ത കുറിഞ്ഞിപൂച്ചകളെ കണ്ടുമുട്ടിയപ്പോഴും..കേട്ടൊ മിണ്ടാപൂച്ചേ
ചാണ്ടി വഴി ഇവിടെത്തി.
ReplyDeleteവൈകിയാണെങ്കിലും എന്റെയും ആശംസകൾ!
ചാണ്ടിച്ചായനും, നതയ്ക്കും, ഗോസ്റ്റിനും ,സോണിക്കും ,റോസയ്ക്കും ,ഉംഫിദയ്ക്കും ,കുഞ്ഞൂട്ടനും ,ഇസ്മായിലിനും ,രാവിനും, മുകുന്ദേട്ടനും ,സൌമ്യക്കും പിന്നെ ജയനും നന്ദി..ഇവിടെ വന്നതിനും ആശമ്സയ്ക്കും
ReplyDelete