** കഴിഞ്ഞ പോസ്ടില് വാഗ്ദാനം നല്കിയ ഡയറിക്കുറിപ്പാണിത്. എന്നു വച്ചാല്‍ ഡ്രാഫ്റ്റ് എഴുതിയത് എന്റെ ഡയറിയിലാണെന്നു മാത്രം അര്‍ഥം. **
പണ്ടുമുതലേ ഓര്‍മകളില്‍ കോഴിക്കോട് നഗരം ഒരു മധുരിക്കുന്ന ചിത്രമായിരുന്നു.ഇപ്പറഞ്ഞതില്‍ ഒരു പിശകുണ്ട്.കണ്ടിട്ടില്ലാത്ത നാടെങ്ങനെ പണ്ടുമുതലേ ഓര്‍മ്മയിലുണ്ടാകും? അപ്പോള്‍ പിന്നെ തിരുത്തി പറയാം. സങ്കല്പങ്ങളിലെ കോഴിക്കോടിന് തേനൂറുന്ന ഹല്‍വയുടെ മാധുര്യമുണ്ടായിരുന്നു.ഈ സങ്കല്പം ചുമ്മാതങ്ങുണ്ടായതല്ല. കാരണമുണ്ട്.
മൂന്നാം ക്ലാസ്സു മുതല്‍ എന്റെ പ്രിയപ്പെട്ട ബാലമാസിക കേരള ശാസ്തസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന യുറീക്ക ആയിരുന്നു.ബാലരമയും പൂമ്പാറ്റയും മുതല്‍ ഒരക്ഷരം പോലും മനസ്സിലാവാത്ത ഓണപ്പതിപ്പുകളിലെ (ദേശാഭിമാനിയുടേയും മാതൃഭൂമിയുടേയും ഒക്കെ വാര്‍ഷികപ്പതിപ്പുകള്‍) ചെറുകഥകള്‍ വരെ വായിക്കാറുണ്ടായിന്നെങ്കിലും യുറീക്കയിലെ ലേഖനങ്ങള്‍ ഓരോന്നും വായിക്കുമ്പൊള് അതു എനിക്കു വേണ്ടി എഴുതിയതാണെന്നൊരു തോന്നല്‍ ഉണ്ടാകാറുണ്ടായിരുന്നു.ആ യുറീക്കയുടെ പ്രസിദ്ധീകരണം കോഴിക്കോട് നിന്നാണെന്ന് അറിഞ്ഞ കാലം മുതല്ക്കാണെന്നു തോന്നുന്നു ആ നാടിനോടുള്ള പ്രിയം തുടങ്ങിയത്.
യുറീക്കയില്‍ പാപ്പൂട്ടിമാഷ് കൈകാര്യം ചെയ്തിരുന്ന മാഷോട് ചോദിക്കാം എന്ന പംക്തി എനിക്കേറെ ഇഷ്ടമായിരുന്നു.അപ്പുറത്തെ വീട്ടിലെ മാഷിന്റെയടുക്കല്‍ സംശയത്തിന്റെ ഭാണ്ഡക്കെട്ടുമായി വരുന്ന ചിരുതക്കുട്ടിയും അവളുടെ പ്രിയപ്പെട്ട മാഷും തമ്മിലുള്ള കുസൃതിയും തോന്ന്യാസവും നിറഞ്ഞ സംവാദങ്ങള്‍ എന്റെ ജീവിത വീക്ഷണത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.ഈ മാഷും ചിരുതക്കുട്ടിയും വസിക്കുന്നത് കോഴിക്കോട്ടെ ഏതോ ഗ്രാമാന്തരങ്ങളിലാണെന്ന് വിശ്വസിച്ച് ഈ നാടിനെ ഞാന്‍ വീണ്ടും സ്നേഹിച്ചു.
ദാ,ആമുഖം ലേഖനത്തേക്കാള്‍ വലുതാകുമെന്നു തോന്നുന്നു.അതുകൊണ്ടു കാര്യത്തിലേക്ക് വരാം.കഴിഞ്ഞ ജുലൈ 21 ന് നടത്തിയ കോഴിക്കോടന്‍ യാത്രാവിവരണമെഴുതാനുള്ള ഉദ്ദേശത്തോടെയാണ് ഈ പോസ്റ്റ് തുടങ്ങിയത്.(കോഴിക്കോട്ടെ സുഹൃത്തുക്കള്‍ ക്ഷമിക്കുക,യാത്രയുടെ uncertainity/unpredictability കണക്കിലെടുത്താണ് ആരേയും അറിക്കാതിരുന്നത്.)പക്ഷേ ചില സാങ്കേതിക കാരണങ്ങളാല്‍ ലേഖനം ഇത്ര വൈകിയതിനാലും വിവരിക്കാന്‍ മാത്രം യാത്രയിലൊന്നും ഇല്ലെന്ന് തോന്നുന്നതിനാലും തത്കാലം ഇത് ചില കോഴിക്കോടന്‍ ചിന്തകളില്‍ ഒതുക്കാന്‍ ഉദ്ദേശിക്കുന്നു.
സത്യത്തില്‍ ഇതെന്റെ രണ്ടാമതെ കോഴിക്കോടന്‍ യാത്രയാണ്.ആദ്യത്തേത് നാല് വര്‍ഷം മുമ്പാണ്.12-ആം ക്ലാസ്സിലെ പരീക്ഷയൊക്കെ കഴിഞ്ഞ് കിട്ടിയ നീണ്ട വെക്കേഷന് കാലത്ത്.ആ വെക്കേഷന് കഴിഞ്ഞപ്പോള്‍ കോഴിക്കോട് NIT ല്‍ അഡ്മിഷന് കിട്ടിയിരുന്നുവെങ്കില്‍ ആ നാടിനെക്കുറിച്ച് ഇങ്ങനെയൊരു മധുര സങ്കല്പം ഇന്നുണ്ടാകുമായിരുന്നോ എന്തോ?(കൌണ്സിലിംഗിന് വിളിച്ചിരുന്നെങ്കിലും AIEEE സ്ടേറ്റ്റാങ്ക് -600 കൊണ്ട് അവിടെ ഇഷ്ടപ്പെട്ട സ്പെഷ്യലൈസേഷന് ഒന്നും കിട്ടില്ല എന്നറിഞ്ഞത് കൊണ്ട് പോയില്ല).പിന്നെ പോയത് എന്തിനാണെന്നല്ലേ?യുറീക്കയുടെ 'കുട്ടികളുണ്ടാക്കുന്ന യുറീക്കയിലെ' കുട്ടി-എഡിറ്ററായി ക്ഷണം കിട്ടിയതുകൊണ്ടാണ്. പക്ഷേ ക്ഷണം കിട്ടിയത് എനിക്കല്ല , അനുജത്തിയ്ക്കാണ്. (കഷ്ടം ഇത്ര കാലം യുറീക്ക് വായിച്ചിട്ടും ഒരു രചന പോലും യുറീക്കയിലേയ്ക്കയക്കാന് എനിക്കു തോന്നിയില്ലല്ലോ.അല്പം അസൂയ തോന്നാതിരുന്നില്ല.)ലോക്കല്‍ ഗാഡിയനായി കൂടെ ഞാനും പോയി.അങ്ങനെ സങ്കല്പങ്ങളില് മാത്രമുണ്ടായിരുന്ന നഗരം ആദ്യമായി കണ്മുന്നില്.
പക്ഷേ അവിടെയുണ്ടായിരുന്ന മൂന്ന് ദിവസവും ആര്‍ട്ടിക്കിള്‍ സെലക്ട് ചെയ്തും പ്രൂഫ് വായിച്ചും അനൌദ്യോഗിക എഡിട്ടോറിയല് ബോര്‍ഡ് മെമ്പറായി യുറീക്കയുടെ ഓഫീസില്‍ തന്നെയുണ്ടായിരുന്നു.അവസാന ദിവസത്തെ ബീച്ച് യാത്ര മാത്രമായിരുന്നു ആകെയുണ്ടായ നഗരാനുഭവം.പേരു കേട്ട കോഴിക്കോടന്‍ ഹല്‍വ ഒന്ന് രുചിക്കുക പോലും ചെയ്യാതെ മടങ്ങി... :(
ഇതിനു ഒന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്തേയ്ക്ക് സകുടുംബം ഒരു പറിച്ചു നടല്‍.ഗവ: കോളേജില്‍ നാല് വര്‍ഷത്തെ എന്‍ജിനീയറിംഗ് പഠനം .ആദ്യ വര്‍ഷത്തെ വിരസത പിന്നീട് അലിഞ്ഞില്ലാതായി. NSS ,College Union ,Magazine Committee ,Arts Fest,Inter College Fest അങ്ങനെയങ്ങനെ എത്ര അനുഭവങ്ങള്‍ ..എല്ലാത്തിലുമുപരി ചില നനുത്ത സൌഹൃദങ്ങളും..എല്ലാം ഇപ്പോള്‍ ഓര്‍മയുടെ പളുങ്ക് ഭരണിയിലേയ്ക്ക്.
ദാ,വീണ്ടും കാടു കയറി.തിരിച്ചു വരാം കോഴിക്കോടന്‍ യാത്രാവിശേഷത്തിലേക്ക്..യാത്രോദ്ദേശ്യം വേറൊന്നുമല്ല,NIT യിലെ M.Tech Spot Admission.പ്രിയപ്പെട്ട നഗരത്തിലേക്ക് ഭാഗ്യം അന്വേഷിച്ച് ഒരു യാത്ര.ഇപ്പോള്‍ നഗരം കൂടുതല്‍ പ്രിയപ്പെട്ടതാണ്.കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ബ്ലോഗോസ്ഫിയറിന്റെ വലക്കണ്ണികളില്‍ ഞാന്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളെല്ലാം ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ കോഴിക്കോട്ടുകാരാണെന്ന യാദൃച്ഛികതയാണതിന് കാരണം.ഹോ, ഒരു നാടിനെ സ്നേഹിക്കാന്‍ എന്തെന്ത് കാരണങ്ങള്‍!!
രാവിലെ പതിനൊന്നോടെ റയില്‍വേ സ്ടേഷനില് വന്നിറങ്ങിയപ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു.രണ്ട് മണിക്കു NIT യില്‍ എത്തിയാല്‍ മതി.അച്ചനും കൂടെയുണ്ട്.ഞങ്ങള്‍ പതിയെ പാളയം ബസ് സ്ടാന്ഡിലേക്ക് നടന്നു.തിരുവനന്തപുരം , എറണാകുളം നഗരങ്ങളിലേതില് നിന്നും വ്യത്യസ്ഥമായി കാല്‍നടയാത്ര സുഗമമായി തോന്നി.റോഡിന് അല്പം വീതി കുറവെങ്കിലും കാല്‍നടക്കാരെ മാനിക്കുന്ന ഡ്രൈവര്‍മാര്‍.
നടക്കുന്ന വഴിക്ക് Indian Coffee House കണ്ടു.ഊണ് കഴിച്ചിട്ട് മതി യാത്രയെന്നു വിചാരിച്ചു.പക്ഷെ അതിനുള്ള നേരമായിരുന്നില്ല.പാളയം ബസ് സ്ടാന്ഡ് വരെ നടന്ന് അവിടമൊക്കെയൊന്നു കറങ്ങി തിരിച്ചെത്തി ഊണ് കഴിച്ചിറങ്ങി.REC-NIT എന്ന് announce ചെയ്ത് കൊണ്ട് ഒരുപാട് പ്രൈവറ്റ് ബസ്സുകള്‍.പന്ത്രണ്ടരയോടെ ഞാന്‍ കയറിയ ബസ് സ്റ്റാര്‍ട്ട് ചെയ്തു.
ഈ യാത്രയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ കോഴിക്കോടന്‍ സുഹൃത്തുക്കളാരെങ്കിലുമൊക്കെ യാദൃച്ഛികമായി മുന്നില്‍ വന്ന് പെടുന്നതും പരിചയപ്പെടുന്നതുമെല്ലാം സങ്കല്പ്പിച്ചു യാത്ര തുടങ്ങി..അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ആ രംഗം എത്ര രസകരമായിരുന്നേനെ?ബസ്സില്‍ എന്റെ അടുത്ത് വന്നിരുന്ന പെണ്‍കുട്ടി നതയായിരുന്നെങ്കില് എന്നു കൊതിച്ചു.പക്ഷേ അവള് NIT യിലെ തന്നെ III year വിദ്യാര്‍ഥി ആയിരുന്നു.
നഗരക്കാഴ്ച്ചകള്‍ പെട്ടെന്ന് തന്നെ പച്ചപ്പിന് വഴി മാറി.മെഡിക്കല്‍ കോളേജിനും പരിസരത്തിനുമെല്ലാം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ അതേ ഛായ.ജൂബിലി ഗേറ്റിന് വരെ ഒരേ സ്ട്രക്ചര്‍.ബസ് കുറച്ച് കൂടി മുന്നോട്ട് പോയപ്പോള്‍ വിശാലമായ IIM Campus കാഴ്ചകള്‍ കണ്മുന്നിലൂടെ കടന്നു പോയി.ലക്ഷ്യ സ്ഥാനത്തേക്ക് ഇനിയും ദൂരമുണ്ടെന്ന് സഹയാത്രികയില്‍ നിന്നും അറിഞ്ഞു.മുക്കാല്‍ മണിക്കൂറോളമെടുത്തു കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെത്താന്.ഒരുമിച്ച് ബസ് ഇറങ്ങിയെങ്കിലും ഒരു യാത്ര പറയാന്‍ തിരിഞ്ഞപ്പോളേയ്ക്കും അവള് അപ്രത്യക്ഷയായിരുന്നു.
അഡ്മിഷന് നടക്കുന്ന ഭാസ്ക്കര ഹാളിലേക്ക് ഞാനും അച്ഛനും നടന്നു.9 വേക്കന്റ് സീറ്റിലേക്ക് അഡ്മിഷനായി എത്തിയത് നൂറിലേരെ കാന്‍ഡിഡേറ്റ്സ്.പ്രതീഷയ്ക്ക് വകയില്ല.ഇറങ്ങിപ്പുറപ്പെട്ടത് ഭാഗ്യ പരീക്ഷണത്തിനായാണെന്ന് അറിയാവുന്നത് കൊണ്ട് ദൌര്‍ഭാഗ്യം കടാക്ഷിച്ചതില്‍ വിഷമമൊന്നും തോന്നിയില്ല.എന്നു മാത്രമല്ല അന്നേ ദിവസം ഏറെ സാഹസികമായി അവിടെ എത്തിച്ചേര്‍ന്ന എന്റെ ബാല്യകാല സുഹൃത്തിനു അഡ്മിഷന് കിട്ടുന്നതിന് നിറഞ്ഞ മനസ്സോടെ സാക്ഷിയാവാനും കഴിഞ്ഞു(അഞ്ജൂ,അഭിനന്ദനങ്ങള്‍..എന്തു കൊണ്ട് സാഹസികമെന്ന് അഞ്ജുവിനെ കണ്ട് പിടിച്ച് നേരിട്ടന്വേഷിച്ചു കൊള്ളൂ).
പിന്നെ അധിക സമയം അവിടെ നിന്നില്ല.NIT കാന്റീനില്‍ നിന്നും ഒരു കാപ്പിയൊക്കെ കുടിച്ച് നാലരയോടെ അവിടെ നിന്നും തിരിച്ചു.ഇതിനിടെ മഴ പെയ്യുകയും തോരുകയും ചെയ്തുകൊണ്ടിരുന്നു.ബസ്സിന്റെ ജാലക കാഴ്ച്ചകളില്‍ മഴയുടെ നനന്വും കുളിരും.മനസ്സില്‍ ചെറിയിരു നോവ് ബാക്കിയുണ്ട്.ഒരു നഷ്ടബോധം. മറ്റൊന്നുമല്ല -I am not chosen to be a part of this city..
ഹല്‍വ കഴിക്കതെയാണ് ഇത്തവണയും മടക്കം.കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമായിരിക്കും.പക്ഷേ കഴിക്കാത്ത കോഴിക്കോടന്‍ ഹല്‍വ എന്നും മധുരിക്കുന്ന സ്വപ്നമായി മനസ്സിലുണ്ടാകും .
പിന്കുറിപ്പ്:ഈ പോസ്റ്റിന്റെ ഡ്രാഫ്ടിങ്ങിനും പബ്ലിഷിങ്ങിനും ഇടയില്‍ ഉള്ള ഗ്യാപ്പില്‍ ചിലതൊക്കെ സംഭവിച്ചതു കൊണ്ടാണീ പിന്കുറിപ്പ്.ഞാന്‍ ഇപ്പോള്‍ തൃശ്ശൂര്‍ ഗവ: എന്‍ജിനീയറിങ്ങ് കോളേജില്‍ പോസ്റ്റ് ഗ്രാജുവേഷന് ചേര്‍ന്ന് പൂര്‍വാധികം സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്നു.തൃശ്ശൂര്‍ വിശേഷങ്ങള്‍ താമസിയാതെ പങ്കു വയ്ക്കാം .
കൃതജ്ഞത: പാപ്പൂട്ടി മാഷെ കുറിച്ച് വിക്കിയില്‍ ലേഖനം എഴുതിയ കെ ആര് അരുണിന്.

interesting
ReplyDeleteകോഴിക്കോട് എന്നും മോഹിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു അപൂര്‍വ്വ നഗരമാണ്... ഒരു പട്ടണത്തില്‍ നിറയെ ഗ്രാമീണര്‍ മാത്രം എന്ന അവസ്ഥ... ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്...., മുഴുമിക്കാത്ത സ്വപ്നങ്ങളില്‍ മൂടുപടങ്ങളുമായി എന്നിട്ടും ഇടയ്ക്കിടെ കയറി വരുന്നുണ്ട്, എം.ടി.യുടെയും പൊറ്റെക്കാട്ടിന്റെയും പഴയ കോഴിക്കോടന്‍ പകലിരവുകള്‍... ആവേശപൂര്‍വ്വം കാത്തിരിക്കുന്നു കോഴിക്കോടന്‍ വിശേഷങ്ങളെ...
ReplyDeleteps:- യുറീക്കയെയും ചിരുതക്കുട്ടിയെയുമെല്ലാമ് യു.പി.സ്കൂളിലെ ഓര്‍മകളില്‍ മറന്നു വെച്ചു പോന്നതായിരിന്നു.... പൊടി തട്ടിയെടുത്ത് വായിക്കാന്‍ തുടങ്ങിയിട്ടുണ്ട്, പഴയ വാല്യങ്ങള്‍...
ho appol boolakathiley chiruthakutty ingaludey anujathy aanalley.
ReplyDeletepappootty maashiney enikku pandu muthaley ishtamaanu, ishtamennu paranjaal , pandu nakshathrangaleyum,suryaneyum,chandraneyum enthinu schumacker levi yepoolum ishtamulla kalathu thudangiya ishtam. oduvil MBA kku pathikunna kaalthu, physics dept il santhi swaroop bhatnagar memmorial talk inu aalu varunnundannarinjappol class cut cheythu njaan poyi. enthayaalum kidilan topic aayirunnu, astrology ium astronomi yum . jolsyan maareyum mattum pully sarikku kaliyaaki . pinney oru kaaryam pappotty mashinte son ippolum CUSAT il pathikunnundu Msc physic inu.
ReplyDeleteഹൈ..ഇത് കൊള്ളാല്ലോ...
ReplyDeleteഎന്റെ നാമവും ഇതില്‍ ഉള്‍ക്കൊള്ളിച്ചതിനാല്‍ ഭേഷായിരിക്കുന്നുട്ടോ
എന്താണെങ്കിലും അടുത്തതിനായി (പോസ്റ്റ്)
കാത്തിരിക്കുന്നു...
ezhuthu രസാവുന്നു...
ഇത് തീരെ ശരിയായില്ല,ട്ടോ.ഐ.ഐ.എം.ഇനു മുന്പില് ബസ്സീറങ്ങിയിരുന്നെന്കില് ഞാന്‍ കയ്യോടെ വന്നു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുമായിരുന്നല്ലോ.മെഡിക്കല്‍ കോളേജ് ബസസ് സ്റ്റോപ്പില്‍ ഇറങ്ങിയാലും മതിയായിരുന്നു.കോഴിക്കോടന്‍ ഹല്‍വ ഞാന്‍ തന്നെ വാങ്ങി തരുമായിരുന്നു.
ReplyDeleteഹാ..ഇനി പറഞ്ഞിട്ട് കാര്യമില്ല..പക്ഷെ അടുത്ത പ്രാവശ്യം ഇങ്ങോട്ട് പോരുമ്പോള്‍ എന്നെ വിവരം അറിയിചില്ലെന്കില് ഞാന്‍ പെണങ്ങും.
{{കൊള്ളാം}}. നല്ല നാടൻ രചനാ ശൈലി...!!!
ReplyDeleteഇനിയും പോസ്റ്റുകൾ പോരട്ടേ...
ആശംസകളോടെ,
ഹബി
!!!!
ReplyDeletenjaan annu collegil thanneyundayirunnu...
onnu paranjoodayirunno? X-|
kroorathayayippoyi...
ini varumbozhenkilum parayanam...
post ishtapettu..
[malayalam transliteration work cheyyunilla...]
@ SONY :Thanks.
ReplyDelete@കുഞ്ഞുട്ടന്: മുഴുവന്‍ വിശേഷവും വായിച്ചെന്നു കരുതുന്നു. യുറീക്കയുടെ പുതിയ ലക്കങ്ങളും വായിക്കുക.ഞാന്‍ ഇപ്പോഴും വായിക്കാറുണ്ട്. എങ്കിലും പഴയത് വായിക്കുമ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യാറുണ്ട്.
@Ghost :മാഷെ ഇത്രയും സ്നേഹിക്കുന്ന വേറെയും ആളുകള്‍ ഉണ്ടല്ലേ..ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്ന വിഷയത്തില്‍ മാഷ് എഴുതിയ ബുക്ക് ഞാന്‍ വായിച്ചിട്ടുണ്ട്.
വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി.
@Miss.Netha, Mr.Sane : ചെയ്തത് ക്രൂരതയായി എന്നറിയാം. അതാണ് പോസ്റ്റില്‍ തന്നെ ക്ഷമാപണം ചേര്‍ത്തത്. എത്തുന്നതിന്റെ തലേന്ന് മാത്രമാണ് വരുമെന്ന തീരുമാനം ഫൈനലൈസ് ചെയ്തത്. ഒരിക്കല്‍ കൂടി മാപ്പ്.ഇനിയും ഞാന്‍ വരും. എല്ലാവരെയും കാണാന്‍.
ReplyDelete@Habeeb: Thanks a lot.
ബാക്കി വായിച്ചു. കുറച്ചു കൂടി വിശേഷങ്ങള്‍ പ്രതീക്ഷിച്ചിരുന്നു... പോട്ടെ, സാരമില്ല, തൃശ്ശിവപേരൂരില്‍ കോംപന്‍സേറ്റ് ചെയ്താല്‍ മതി.. പുതിയ കോഴ്സിന് ആശംസകള്‍, പ്രവര്‍ത്തനങ്ങള്‍ക്കും...
ReplyDeletekozhikkodan vishesham nannaayi ezhuthi.enikku ishtappetta nagarangngalil onnanu calicut.oththiri memories...
ReplyDeletenalla blog...iniyum varaam.
അപ്പൊ ഏതാ സ്പെഷ്യലൈസേഷന്...എംടെക്കിന്...
ReplyDeleteഅവിടത്തെ പല സ്ഥലങ്ങളിലും ഇപ്പോഴും ചാണ്ടിയുടെ പേര് കൊത്തി വെച്ചിട്ടുണ്ട്...കണ്ടു പിടിക്കാമെങ്കില്‍ കണ്ടു പിടിച്ചോ!!!
സത്യം പറയാമല്ലോ ...എനിക്കും കോഴിക്കോട് വല്ല്യ ഇഷ്ടാണ് !!! പിന്നെ ഇപ്പൊ എനിക്കും അവിടെ പഠിക്കാന്‍ അവസരം കിട്ടിയതില്‍ ദൈവത്തിനോട് നന്ദി പറയുന്നൂ !! പിന്നെ ഇനി വരുമ്പോള്‍ എന്നോട് കൂടി പറയണം...
ReplyDeleteനന്നായിട്ടുണ്ട് കേട്ടൊ കാവ്യ ഈ ഹലുവ്വകഷ്ണം...നല്ലമധുരം!
ReplyDeleteബിലാത്തിക്കാരന് മുകുന്ദേട്ടനെ ഇവിടെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി..ഹലുവ ഇഷ്ടമായതില്‍ അതിലേറെ സന്തോഷം ..ഇനിയും വരിക..
ReplyDeleteഎന്താന്നറിയില്ല പണ്ടുമുതലേ കോഴിക്കോടിനോട് എന്തോ ഒരു സ്നേഹം ഉണ്ട്..(കാവ്യയുടെ പോസ്റ്റ് കണ്ടു വെറുതെ പറഞ്ഞതല്ലാട്ടോ..ആത്മാര്ഥമായിട്ട് തന്നാ..)..അമ്മ പഠിച്ചിരുന്നത് കോഴിക്കോടാണ്...അങ്ങനെ അമ്മ പറഞ്ഞു പണ്ടുതൊട്ടേ കോഴിക്കോട് വീട്ടില്‍ നല്ല പരിചയമാണ്..പക്ഷെ പോവാന്‍ സാധിച്ചത് രണ്ടു വര്‍ഷം മുന്‍പ് മാത്രമാണ്...ഇന്ന് ആ കോഴിക്കോട് പഴയ ഓര്‍മകളേക്കാള്‍ ഉപരിയായി ഞാനുമായി ഒരുപാട് കെട്ടുപിണഞ്ഞു കിടക്കുന്നു...
ReplyDeleteസത്യം പറഞ്ഞാല്‍ ഞാന്‍ വിചാരിച്ചിരുന്നത് ചിരുതക്കുട്ടി ശെരിക്കും ഉണ്ടെന്നു തന്നെയാ..പാപ്പൂട്ടി മാഷിനെ ഞാന്‍ ആദ്യം കണ്ടപ്പോള്‍ ചോദിച്ചതും അതുതന്നെയാ...ഇപ്പോളും അങ്ങനെ വിചാരിക്കാനാണ് എനിക്ക് ഇഷ്ടം..ചിരുതക്കുട്ടിയും മാഷും ഉണ്ണിം ടീച്ചരുമൊക്കെ പിന്നീട് പുസ്തകങ്ങളായി..കണ്ടുകാണുമല്ലോ അല്ലെ??
അതുപോലെതന്നെ മനോഹരമായ ഒരു ഓര്‍മയാണ് 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം'...